ആഘോഷം സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ബത്ലഹേമിലെ തൂവെള്ള രാത്രിയിൽ എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ്എത്തിയിരിക്കുന്നത്. ഡോ. ലിസി കെ. ഫെർണാണ്ടസ് രചിച്ച് സ്റ്റീഫൻ ദേവസ്സി ഈണമിട്ട ഈ ഗാനം സൂര്യ ശേഖർ ഗോപാലും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഘോഷം.
ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
Life is all about celebration എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.